പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു

പ്ലാച്ചിമട കോളക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ സമരപ്പന്തലില്‍ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവര്‍ത്തകയാണ്
കന്നിയമ്മാൾ/ ഫെയ്സ്ബുക്ക്
കന്നിയമ്മാൾ/ ഫെയ്സ്ബുക്ക്

പാലക്കാട്: പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു. പാലക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു. 

പ്ലാച്ചിമട കോളക്കെതിരായ സമരത്തില്‍ ഏറ്റവും കൂടുതല്‍ സമരപ്പന്തലില്‍ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവര്‍ത്തകയാണ്. കോളക്കമ്പനി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 

മയിലമ്മയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് കന്നിയമ്മാളും പ്ലാച്ചിമട സമരത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്. പിന്നീട് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി തേടി ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിലും കന്നിയമ്മാള്‍ പങ്കെടുത്തിരുന്നു. 

രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ ഏര്‍പ്പെടുത്തിയ 2017 സ്വാഭിമാന്‍ പുരസ്‌കാരത്തിന് കന്നിയമ്മാള്‍ അര്‍ഹയായി. ദുര്‍ബലജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് പരിഗണിച്ചാണ് കന്നിയമ്മാളിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com