ആമാശയത്തിൽ ദുർഗന്ധമുള്ള അവശിഷ്ടം, ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണം 

ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കാഞ്ഞാണി കണ്ടശ്ശാംകടവ് സ്വദേശി ആൻസിയ(9) ആണ് മരിച്ചത്.

മൃതദേഹപരിശോധനയിൽ ആമാശയത്തിൽനിന്ന് ദുർഗന്ധമുള്ള അവശിഷ്ടം ലഭിച്ചിരുന്നു. ഈ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഫൊറൻസിക് വിഭാഗം സാൽമൊണല്ല ടൈഫിമൂറിയം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം. 

കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകളാണ് ആൻസിയ. ഏപ്രിൽ 25നാണ് ആൻസിയ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com