കടന്നല്‍ കുത്തേറ്റ് 85കാരന്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്‌: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞങ്ങാട് പുല്ലൂര്‍ ഉദയനഗറിലെ എ പി ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. 

പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com