9 പെണ്‍കുട്ടികളെ കാണാതായ സംഭവം; ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണം, ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട്

മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്
മഹിളാ സമഖ്യ സൊസൈറ്റി
മഹിളാ സമഖ്യ സൊസൈറ്റി


കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിന്റെനടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിങ്കളാഴ്ച്ചയാണ് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കടന്നത്. രാത്രിയോടെ കുട്ടികള്‍ പുറത്തുകടന്നെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിഞ്ഞത്  പുലര്‍ച്ചെ അഞ്ചര മണിയോടെ മാത്രമാണ്. പുറത്തുപോയ ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. 

വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമാണ് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com