വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

കാനഡയില്‍ സ്‌റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനൂപ് എന്നയാളില്‍നിന്ന് രണ്ടുലക്ഷം രൂപയാണ് ഇവര്‍ പറവൂരില്‍വെച്ച് വാങ്ങിയത്
അറസ്റ്റിലായ സാന്ദ്ര
അറസ്റ്റിലായ സാന്ദ്ര

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറമിനെയാണ് (30) പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ സ്‌റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനൂപ് എന്നയാളില്‍നിന്ന് രണ്ടുലക്ഷം രൂപയാണ് ഇവര്‍ പറവൂരില്‍വെച്ച് വാങ്ങിയത്.

എട്ടുലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നുമാസത്തിനകം വിസ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവ് പറവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഡിവൈഎസ്പി എംകെ മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്‌ഐ പ്രശാന്ത് പി നായര്‍ എസ്‌സിപിഒമാരായ കെ എന്‍ നയന, കൃഷ്ണലാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com