പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

സഹപാഠി നൽകിയ ശീതളപാനിയം കുടിച്ചു; ആറാം ക്ലാസുകാരന്റെ ആന്തരിക അവയവങ്ങൾ പൊള്ളിയെന്ന് പരാതി

ശീതളപാനീയം വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു

തിരുവനന്തപുരം: സ്​കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനിയം കുടിച്ച്​ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി പരാതി. കളിയിക്കാവിള മെതുകുമ്മലിന് സമീപമാണ്​ സംഭവം. ഇക്കഴിഞ്ഞ സെപ്തംബർ 24ന് ഓണ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒത്തുകൂടിയിരുന്നു. അതിനിടെ ശീതളപാനീയം വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.

മകന്റെ ആന്തരികാവയങ്ങൾക്ക് പൊള്ളലേറ്റതായി രക്ഷിതാക്കൾ കളിയിക്കാവിള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആദ്യം പനിയാണ് ഉണ്ടായത്. പനി മാറാത്തതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വായ മുതൽ വയറ് വരെ ആന്തരികാവയവങ്ങൾക്ക്​ പൊള്ളലേറ്റത്​ കണ്ടത്. തുടർന്ന്​ പൊലീസിലും സ്കൂളിലും പരാതിപ്പെടുകയായിരുന്നു.

സ്കൂളിലെ സിസിടിവി പരിശോധനയ്ക്ക് ശേഷം ഏത് വിദ്യാർത്ഥിയാണ് ശീതളപാനിയം നൽകിയതെന്ന്​ കണ്ടെത്തും. വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com