വിലക്ക് മാറ്റി; ഗവിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു, മൂൻകൂട്ടി ബുക്ക് ചെയ്യണം 

മണ്ണിടിച്ചിൽ ഉണ്ടായിടത്ത് താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നാണ് സഞ്ചാരികൾക്ക് സർക്കാർ വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായിടത്ത് താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

മൂൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾക്ക് മാത്രമാണ് ഗവിയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. നിയന്ത്രിതമായിട്ടായിരിക്കും ഗവിയിലേക്ക് ആളുകളെ കടത്തിവിടുക എന്ന് അതികൃതർ അറിയിച്ചു. ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയിൽ നിന്നും പുതുതായി ഒരു കെഎസ്ആർടിസി സർവീസ് കൂടി ആരംഭിച്ചിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com