കൊച്ചി മേയറുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു
മേയറുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത നിലയില്‍
മേയറുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത നിലയില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്തു എന്ന് കാണിച്ച് അനില്‍കുമാര്‍ സൈബര്‍സെല്ലില്‍ പരാതി നല്‍കി.

സെപ്റ്റംബര്‍ 28 മുതല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നും തന്നെ തന്റേതല്ലെന്ന് മേയര്‍ അറിയിച്ചു. ഒരു വിദേശ പൗരനും കുട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്. 

മേയറുടെ ഐടി ടീം പേജ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com