കൊല്ലത്ത് സ്‌കൂൾ ഗേറ്റ് തകർന്ന് വീണു: അധ്യാപികയ്ക്ക് ഗുരുതര പരിക്ക്  

കൊല്ലം ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: സ്‌കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്. സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കാർ പാർക്കിങ്ങിലേക്കുള്ള ഗേറ്റ് പൂർണമായും തകർന്ന് വീഴുകയായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവമുണ്ടായത്. പാർക്കിങ്ങിൽ നിന്ന് കാർ എടുക്കാൻ ഗേറ്റ് തുറന്നപ്പോഴാണ് അപകടമുണ്ടായത്. കാൽ മുട്ടിന്റെ ചിരട്ട തകർന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്റർ നാഷണൽ സ്കൂൾ ആയി ഉയർത്താൻ കിഫ്‌ -ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റേത്. സ്കൂൾ നിർമ്മാണത്തിൽ ക്രമകേട് ആരോപിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ചാത്തന്നൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൾ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഇ ജെ കൺസ്ട്രക്ഷൻ കമ്പനിയ്ക്കായിരുന്നു നിർമ്മാണ ചുമതല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com