ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയില്‍; പിണറായി ആധുനിക നീറോ; വി മുരളീധരന്‍

സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പില്‍ കറങ്ങിനടക്കുകയാണ്.
വി മുരളീധരന്‍
വി മുരളീധരന്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ് പിണറായി വിജയനെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പില്‍ കറങ്ങിനടക്കുകയാണ്. വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റി എന്നുളളത് ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് അല്ല. ആരാണ് വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി മുരളീധരന്‍ പറഞ്ഞു

വിദേശകാര്യങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. സംസ്ഥാനം ഏതെങ്കിലും കരാറില്‍ ഒപ്പിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെന്ന്‌
പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?. ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്നുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നത് ഗതികേടാണെന്നും മുരളീധരന്‍ പറഞ്ഞു. വിദേശത്തെ ഏതെങ്കിലു റിക്രൂട്ടിങ് ഏജന്‍സിയുമായി നോര്‍ക്ക എന്താ ധാരണപത്രം ഒപ്പിട്ടിണ്ടുാവാം. അല്ലാതെ വിദേശസര്‍ക്കാരുമായി സംസ്ഥാനം ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ7500 കോടിയുടെ വിദേശനിക്ഷേപം ഉത്തര്‍ പ്രദേശില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപി മുഖ്യമന്ത്രി ഇതുവരെ വിദേശത്തുപോയിട്ടില്ല. അതിനാവശ്യമായ സംവിധാനങ്ങള്‍ അവിടെ ഒരുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. നിക്ഷേപമോ, തൊഴിലവസരമോ ലക്ഷ്യമിട്ടല്ല മുഖ്യമന്ത്രി വിദേശത്ത് പോയത്. ഔദ്യോഗിക യാത്ര എന്ന് പറഞ്ഞ് വിദേശത്തുപോകുന്ന മുഖ്യമന്ത്രി ആ രാജ്യത്തെ സര്‍ക്കാരുമായി ഏതെല്ലാം കരാറില്‍ ഒപ്പിട്ടുവെന്ന് പറയാന്‍ തയ്യാറാവണം. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര  എന്തിന് വേണ്ടിയാണ്?. കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ ഉല്ലാസയാത്ര നടത്തുന്നതിനോടാണ് തനിക്ക് എതിര്‍പ്പ്, ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും, ഉല്ലാസയാത്രയല്ലെങ്കില്‍ വിദേശത്ത് എന്തെല്ലാം ധാരണപത്രത്തില്‍ ഒപ്പിട്ടുവെന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com