ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളി അറസ്റ്റില്‍ 

സ്കൂളിൽ വെച്ച് ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്
മാതമംഗലത്ത് പൊലീസ് പിടിയിലായ വിസി കരുണാകരന്‍
മാതമംഗലത്ത് പൊലീസ് പിടിയിലായ വിസി കരുണാകരന്‍


കണ്ണൂർ: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റിൽ. കണ്ണൂർ മാതമംഗലത്താണ് സംഭവം. കാഞ്ഞിരതൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വെച്ച് ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്.

ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ പീഡന വിവരം ഇതിന് മുൻപും പുറത്ത് വന്നിരുന്നു. നേരത്തെ, കൊല്ലം കടയ്ക്കലിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണ്. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച സ്‌കൂൾ കുട്ടിയെ പീഡിപ്പിച്ചത്. 

‌മറ്റൊരു സംഭവത്തിൽ സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനേ തുടർന്ന് വീട്ടിൽ കയറിയ അയൽവാസിയായ 13കാരെ പീഡിപ്പിച്ച കേസിൽ 46കാരന് ഏഴുവർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com