ബലാത്സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി പൊലീസിന് മുന്നിലേക്ക് ; അച്ചടക്ക നടപടിയില്‍ കെപിസിസി തീരുമാനം ഇന്നുണ്ടായേക്കും

എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും
എല്‍ദോസ് കുന്നപ്പിള്ളി, ഫയൽ ചിത്രം
എല്‍ദോസ് കുന്നപ്പിള്ളി, ഫയൽ ചിത്രം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ്, മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുള്ളത്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.

എല്‍ദോസിനെതിരെ യുവതി നല്‍കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ പെരുമ്പാവൂരിലെ വീട്ടിലെത്തിയിരുന്നു.

ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പൊലീസ് എല്‍ദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. യുവതിയുടെ പരാതിയില്‍ നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

അതിനിടെ, ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടിയില്‍ കെപിസിസി ഇന്ന് തീരുമാനമെടുത്തേക്കും. മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ച് അച്ചടക്ക സമിതി ചര്‍ച്ച ചെയ്താകും തീരുമാനം. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയത് ശരിയായില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുമ്പോള്‍,  മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ എല്‍ദോസ് പറയുന്നത് കൂടി കേള്‍ക്കണം എന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com