ലഹരിക്കെതിരെ ഹ്രസ്വചിത്ര മത്സരവുമായി നിയമസഭ, ഒന്നാം സമ്മാനം 10,000 രൂപ; പങ്കെടുക്കേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികൾ, ഉദ്യോ​ഗസ്ഥർ, പൊതുജനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

    
തിരുവനന്തപുരം; കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പരമാവധി 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടിവിയുടെ sabhatvkeralam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 7356602286 എന്നTelegram അക്കൗണ്ടിലോ 2022 ഒക്ടോബര്‍ 31-ന് വൈകിട്ട് 5.00 മണിക്കു മുന്‍പായി അയക്കണം. ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതമാണ് അയക്കേണ്ടത്. 

വിദ്യാർത്ഥികൾ, ഉദ്യോ​ഗസ്ഥർ, പൊതുജനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളാണെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍/ വകുപ്പ് തലവന്റെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരാണ് രണ്ടാമത്തെ വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. ഓരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും നല്കും . കൂടാതെ സഭാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതുമായിരിക്കും.

 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപയും ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ചു പേര്‍ക്ക് വീതം 1000/- രൂപ പ്രോത്സാഹനസമ്മാനമായി നല്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഭാ ടി.വി.യുടെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമര്‍പ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471-2512549,  7356602286. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com