എല്‍ജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് എത്തും: എം കെ മുനീര്‍

എൽജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് വികസിക്കുമെന്ന് എം കെ മുനീർ
എം കെ മുനീര്‍, ഫയല്‍ ചിത്രം
എം കെ മുനീര്‍, ഫയല്‍ ചിത്രം


കോഴിക്കോട്: എൽജിബിടിക്യു ആശയങ്ങൾ പീഡോഫീലിയയിലേക്ക് വികസിക്കുമെന്ന് എം കെ മുനീർ. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുനീറിന്റെ പ്രതികരണം. എൽജിബിടിക്യുയുടെ കൂട്ടത്തിലേക്ക് നാളെ പീഡോഫീലിക് ആയ ആളുകളുടെ 'പി' കൂടി ചേർക്കുമെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നതായി മുനീർ പറഞ്ഞു.

'ആൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിൽ പ്രായവും സമ്മതവും വിഷയമല്ല എന്ന് വിശ്വസിക്കുന്ന സമൂഹം രാജ്യത്ത് വളർന്ന് വരുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ കേരള ഹയർസെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയൻ ന നടത്തിയ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീർ.

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിന് എന്ന എം കെ മുനീര്‍ നേരത്തെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ സെമിനാറില്‍ പങ്കെടുക്കവെ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com