ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ കീഴടങ്ങി 

വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്
സിവിക് ചന്ദ്രന്‍/ ഫയൽ
സിവിക് ചന്ദ്രന്‍/ ഫയൽ

കൊച്ചി: ലൈംഗിക പീഡന കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്. 

അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്കു മുന്നിൽ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജ്യാമ്യാപേക്ഷ നൽകുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിൽ ആണ് നടപടി.

ഈ വർഷം ഏപ്രിൽ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്‌. സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം നൽകിക്കൊണ്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തിൽ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം ജാമ്യ ഉത്തരവിൽ നിന്ന് പിന്നീട് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com