കായംകുളം – എറണാകുളം എക്സ്പ്രസ് പ്രതിദിന സർവീസ് നാളെ മുതൽ; സമയക്രമം

എറണാകുളത്തു നിന്നുള്ള സർവീസ് (16309) ദിവസവും രാവിലെ 8.45ന് പുറപ്പെട്ടു 11.40ന് കായംകുളത്ത് എത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കായംകുളം – എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സർവീസ് നാളെ മുതൽ ആരംഭിക്കും. കായംകുളത്തു നിന്നു ഉച്ചയ്ക്കു മൂന്നിനു പുറപ്പെടുന്ന ട്രെയിൻ (16310) വൈകീട്ട് 5.50ന് എറണാകുളത്ത് എത്തും. ചെങ്ങന്നൂർ–3.20, തിരുവല്ല–3.31, ചങ്ങനാശേരി–3.41, കോട്ടയം–4.00, പിറവം റോഡ്–4.35 എന്നിങ്ങനെയാണു ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയം. 

എറണാകുളത്തു നിന്നുള്ള സർവീസ് (16309) ദിവസവും രാവിലെ 8.45ന് പുറപ്പെട്ടു 11.40ന് കായംകുളത്ത് എത്തും. പിറവം–9.19, കോട്ടയം–9.52, ചങ്ങനാശേരി–10.15, തിരുവല്ല–10.25, ചെങ്ങന്നൂർ–10.36 എന്നിങ്ങനെയാണു സമയക്രമം. 

കുറുപ്പന്തറ – ചിങ്ങവനം രണ്ടാം റെയിൽ പാത രാജ്യത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യും. മെമു റേക്ക് ഉപയോഗിച്ചാണു എക്സ്പ്രസ് സർവീസ് നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com