നടിയെ അക്രമിച്ച കേസിന്റെ കോടതിമാറ്റം: ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്, അടച്ചിട്ടമുറിയിൽ രഹസ്യവാദം  

എറണാകുളം സ്‌പെഷ്യൽ സി ബി ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹർജി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് ഹർജി പരി​ഗണിക്കുന്നത്. എറണാകുളം സ്‌പെഷ്യൽ സി ബി ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹർജി. 

കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ അടച്ചിട്ടമുറിയിൽ ഇന്ന് രഹസ്യവാദം നടക്കും.

ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com