എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം:തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്.

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് എം ബി രാജേഷിനെ പാര്‍ട്ടി നിശ്ചയിച്ചത്. എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നാണ് സൂചന.

തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്. രാജേഷ് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഎമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com