തെരുവ് നായ ആക്രമണം രൂക്ഷം; ഇന്ന് ഉന്നതതല യോഗം  

തദ്ദേശ ആരോഗ്യ  മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യാനാണ് ഉന്നതതല യോ​ഗം ചേരുന്നത്. തദ്ദേശ ആരോഗ്യ  മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. 

മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ യോ​ഗത്തിൽ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ തുടങ്ങിയവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് യോ​ഗം അവലോകനം ചെയ്യും.

പേവിഷ ബാധയ്ക്ക് എതിരായ വാക്‌സീന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി ഭാതിപടർത്തിയിരിക്കുകയാണ്. അതേസമയം ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മൃഗസ്‌നേഹികളുടെ പക്ഷം. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ തെരുവ് നായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com