പെരുവഴിയിലാക്കി ജപ്തി; മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഇറക്കിവിട്ടു വീട് പൂട്ടി കേരള ബാങ്ക്

ഈ മാസം 15 വരെ ബാങ്ക് തന്നെ നൽകിയ സമയ പരിധി നിലനിൽക്കെയാണ് ജപ്തി
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കണ്ണൂർ: കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. യുവതിയേയും വൃദ്ധ മാതാവിനേയും വിദ്യാർത്ഥിയായ മകളേയുമാണ് ജപ്തിയുടെ പേരിൽ വീട് പൂട്ടി ഇറക്കി വിട്ടത്. കേരള ബാങ്കാണ് നടപടി സ്വീകരിച്ചത്. 

കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പുറക്കളം സ്വദേശി പിഎം സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭവന വായ്പ എടുത്ത ഇവർ പലിശയടക്കം 19 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി. അതേസമയം ഈ മാസം 15 വരെ ബാങ്ക് തന്നെ നൽകിയ സമയ പരിധി നിലനിൽക്കെയാണ് ജപ്തി.

2012ലാണ് ഇവർ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് ലോണടക്കാൻ ഒരുക്കമാണെന്ന് കുടുംബം വ്യക്തമാക്കി. കോടതി നിർദ്ദേശപ്രകാരമാണ് ജപ്തിയെന്ന് ബാങ്ക് പറയുന്നു. തിരിച്ചടവിന് മതിയായ സമയം നൽകിയിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com