തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.
അകലാട് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ