"തല്ല് വേണ്ട സോറി മതി, അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും"; കേരള പൊലീസിന്റെ കുറിപ്പ് വൈറൽ 

ഇനിമുതൽ ഹെൽമെറ്റ് ഇല്ലാതെ പിടിക്കുമ്പോൾ സോറി മതിയോ?എന്നാണ് കമന്റ് ബോക്സിലെ ചോദ്യം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി കേരള പൊലീസ്. തല്ല് വേണ്ട സോറി മതിയെന്നും ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്നുമാണ് ഫേസ്ബുക്കിലൂടെ പൊലീസ് നൽകുന്ന ഉപദേശം. 

"തല്ല് വേണ്ട സോറി മതി
''ആരാണ് ശക്തൻ.. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ''
എനിവേ ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ. അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും", എന്നാണ് കുറിപ്പ്.

അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമുണ്ടായ അടിപിടിക്കേസുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്നതിനെചൊല്ലിയായിരുന്നു ആലപ്പുഴയിലെ വൈറലായ കൂട്ടത്തല്ലെങ്കിൽ വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് കൊല്ലത്തെ തല്ലുമാല. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. 

പോസ്റ്റ് കണ്ടപാടെ ഇനിമുതൽ ഹെൽമെറ്റ് ഇല്ലാതെ പിടിക്കുമ്പോൾ സോറി മതിയോ?, ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചു വന്നിട്ട് ചെക്കിങ്ങിന് പിടിക്കുമ്പോൾ സോറി പറഞ്ഞാൽ വെറുതെ വിടുമോ?, തുടങ്ങിയ കമന്റുകളാണ് നിറയുന്നത്. ഇതിനുപുറമേ പോസ്റ്റിൽ കൊല്ലം, ആലപ്പുഴ ജില്ലകൾ എടുത്തുപറഞ്ഞിതിനെതിരെയും ചിലർ പ്രതിഷേധിക്കുന്നുണ്ട്. ബാക്കി 12ജില്ലക്കാരും പുണ്യാളൻമാരാണൊ കുട്ടൻപിള്ളേ..., കൊല്ലത്തും ആലപ്പുഴയിലും മാത്രം മതിയോ പൊലീസ് സ്റ്റേഷൻ എന്നാണ് ഇവരുടെ ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com