ആലുവ മുന്‍ എംഎല്‍എ കെ മുഹമ്മദാലി അന്തരിച്ചു

ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദാലി അന്തരിച്ചു
കെ മുഹമ്മദലി
കെ മുഹമ്മദലി

കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദാലി അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കേയാണ് അന്ത്യം.

ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎല്‍എയായിരുന്നു കെ മുഹമ്മദാലി.  2006ല്‍ എല്‍ഡിഎഫിലെ എ എം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദാലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. 

1980ല്‍ എ കെ ആന്റണിയോടൊപ്പം നിന്ന കെ മുഹമ്മദാലി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. അന്ന് കോണ്‍ഗ്രസിലെ ടി എച്ച് മുസ്തഫയെ തോല്‍പിച്ച കെ മുഹമ്മദാലി
പിന്നീടുളള 5 തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com