റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 09:22 PM  |  

Last Updated: 01st April 2022 09:22 PM  |   A+A-   |  

ramsan

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന്
 കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

സൗദിയില്‍ റംസാന്‍ വ്രതം നാളെ ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ഞായറാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക. റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേര്‍ന്നത്.