അങ്കമാലിയില്‍ കനത്തമഴയും കാറ്റും, മരങ്ങള്‍ കടപുഴകി വീണു; ഫ്‌ളക്‌സുകള്‍ വാഹനങ്ങള്‍ക്ക് മേലെ നിലംപൊത്തി, വന്‍നാശനഷ്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 05:53 PM |
Last Updated: 05th April 2022 05:53 PM | A+A A- |

അങ്കമാലിയില്‍ കനത്തകാറ്റില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ നിലയില്‍
കൊച്ചി: കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്. അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുമാണ് കാറ്റ് വീശിയടിച്ചത്. നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കലക്കവെള്ളത്തില്‍ കുളിച്ച് കൗണ്‍സിലര്‍മാര്‍, മേയറുടെ വാഹനം തടഞ്ഞു; തൃശൂരില്‍ പ്രതിഷേധം- വീഡിയോ