കൊല്ലം ജില്ലയിൽ നേരിയ ഭൂചലനം; ആളപായമില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 07:11 AM  |  

Last Updated: 06th April 2022 07:11 AM  |   A+A-   |  

Earthquake_PTI_Photo

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു.  പത്തനാപുരം, കൊട്ടാരക്കര, നിലമേൽ, പിറവന്തൂർ, പട്ടാഴി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെ രാത്രി 11.36 ഓടെയായിരുന്നു സംഭവം. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. 

മേഖലയിൽ വലിയ ശബ്ദവും കേട്ടെന്നും 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. 

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം: വീണ്ടും ന്യൂനമര്‍ദ്ദം?; സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ