പാഠപുസ്തകത്തിൽ തെറ്റ്, ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് ഉറപ്പ് നൽകി എസ് സി ഇ ആർ ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 02:03 PM |
Last Updated: 12th April 2022 02:03 PM | A+A A- |

മുഹമ്മദ് അബ്ദുൽ റഹിം /വീഡിയോ സ്ക്രീൻഷോട്ട്
കോട്ടയം: പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാംക്ലാസ് വിദ്യാർത്ഥി. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ പി സ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുൽ റഹിമാണ് പിശക് കണ്ടെത്തിയത്. പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിൽ നൽകിയിരുന്ന പ്രതിജ്ഞയിലാണ് തെറ്റുകൾ വന്നിരിക്കുന്നത്.
ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ രണ്ട് ഭാഗത്ത് തെറ്റ് വന്നിട്ടുണ്ട്. ടീച്ചർ പ്രതിജ്ഞ പഠിച്ചുകൊണ്ടുവരാൻ പറഞ്ഞതനുസരിച്ച് ഇതിനായി പാഠപുസ്തകം വായിച്ചപ്പോഴാണ് കുട്ടി തെറ്റ് കണ്ടെത്തിയത്. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. എസ് സി ഇ ആർ ടി യിലേക്ക് കത്തയക്കാമെന്ന് പിതാവ് നിർദേശിച്ചു. ഇതനുസരിച്ച് ഡിസംബർ 17ന് കത്തയച്ചു. ഏപ്രിൽ 6ന് കത്തിന് മറുപടി ലഭിച്ചെന്നും ഉടൻ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്‌കരണത്തിൽ പരിഹരിക്കുമെന്ന് അറിയിച്ചെന്നും അബ്ദുൽ റഹിം പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
അധ്യാപക സമരം കാരണം പരീക്ഷ മുടങ്ങി, 500 പേർ തോറ്റു; പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ