ശ്യാമള്‍ മണ്ഡല്‍ കൊലക്കേസ്: പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2022 07:26 AM |
Last Updated: 13th April 2022 07:26 AM | A+A A- |

ശ്യാമള്‍ മണ്ഡല്‍
തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതി മുഹമ്മദ് അലി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ പ്രസ്താവിച്ചിരുന്നു.
കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ്, തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല
2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് മുഹമ്മദ് അലി. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്.
പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദബൂറും ചേര്‍ന്ന് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു.
ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മറ്റൊരു വിവാഹത്തിനൊരുങ്ങി; കുട്ടിയെ ഒഴിവാക്കണം; മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ