കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി; മെയ് ആറിന് സൂചനാപണിമുടക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 01:04 PM  |  

Last Updated: 15th April 2022 01:04 PM  |   A+A-   |  

KSRTC strike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് മെയ് ആറിന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സൂചനാപണിമുടക്ക് നടത്തും. എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം നല്‍കുക എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

വിഷുവിനുപോലും ശമ്പളം നല്‍കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബങ്ങളും ദുരിതത്തിലാണ്. കോഴിക്കോട് ടെര്‍മിനലിനുമുന്നില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ 30 കോടി നല്‍കിയിട്ടും ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പ് മന്ത്രിയും ഇടപെടുന്നില്ലെന്നു ജീവനക്കാര്‍ പറഞ്ഞു.

എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. അതു കെഎസ്ആര്‍ടിസി നിരന്തമായി ലംഘിക്കുകയാണ്. ഇതിനെതിരെ 28ന് സിഐടിയു സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത വായിക്കാം

പ്രേമബന്ധത്തില്‍ നിന്ന് യുവതി പിന്മാറി, പെണ്‍കുട്ടിയേയും വീട്ടുകാരേയും വീട്ടില്‍ കയറി വെട്ടി; പ്രണയപ്പകയെന്ന് പൊലീസ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ