ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ല; കോട്ടയത്ത് പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 05:01 PM  |  

Last Updated: 16th April 2022 05:01 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോട്ടയം: പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്.  മാതാപിതാക്കളോട് പിണങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. അറയ്ക്കപ്പറമ്പില്‍ ശരത്, സുനിത ദമ്പതികളുടെ മകനാണ് മാധവ്. 

ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന പേരിലാണ് മാധവ് മാതാപിതാക്കളോട് പിണങ്ങിയത്.  എണ്‍പതുശതമാനത്തോളം പൊള്ളലേറ്റ മാധവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത വായിക്കാം കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു; അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ