കോൺഗ്രസ് ഓഫീസിലെ കൊടിമരത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 09:55 AM |
Last Updated: 26th April 2022 09:55 AM | A+A A- |

മുരളീധരൻ
പാലക്കാട്: വയോധികനെ കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമടയിലെ സ്രാമ്പിച്ചള്ള സ്വദേശി മുരളീധരൻ (63) ആണു മരിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ താമസിക്കുന്ന ഇയാളെ ഓഫീസിൻറെ മുകൾ നിലയിലുള്ള കൊടിമരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു പതിറ്റാണ്ടായി ഐഎൻടിയുസി ചുമട്ടുതൊഴിലാളികളുടെ കണക്കുകൾ നോക്കുന്ന മുരളീധരൻ കുറച്ചുനാളായി കോൺഗ്രസ് ഓഫിസിലാണു താമസം. വീട്ടുകാരുമായി മുരളി അകന്നു കഴിയുകയായിരുന്നെന്നാണ് വിവരം. അസുഖത്തിൽ മനംനൊന്തു ജീവനൊടുക്കിയതാകാം എന്നാണ് നിഗമനം.
ഭാര്യ: ശോഭന. മക്കൾ: അഞ്ജലി, അശ്വതി. മരുമക്കൾ: പി.രമേശ്, ഗണേശ്.
ഈ വാർത്ത വായിക്കാം
അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞു വീണു; മൂന്നര വയസ്സുകാരനു ഗുരുതര പരിക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ