ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യം; തിരുവമ്പാടി കുട്ടിശങ്കരന്‍ വിടവാങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 07:56 PM  |  

Last Updated: 28th April 2022 07:56 PM  |   A+A-   |  

KUTTISANKARAN

തിരുവമ്പാടി കുട്ടിശങ്കരന്‍

 

തൃശൂര്‍: കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ വിടവാങ്ങി. തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉല്‍സവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരന്‍.

ഒന്നര വര്‍ഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ് പേരെങ്കിലും ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കുട്ടിശങ്കരന്‍. 

അദേഹത്തിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാന്‍ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കുന്നില്ല. അതോടെയാണ് 68 വയസ്സായ ആനയെ വനം വകുപ്പിനു നല്‍കാന്‍ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ചാവക്കാട് കായലില്‍ ചെളിയില്‍ പൂണ്ട് മൂന്ന് കുട്ടികള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ