ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 08:25 PM  |  

Last Updated: 29th April 2022 08:25 PM  |   A+A-   |  

GOLD SMUGGLING CASE

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് യാത്രക്കാരില്‍ നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡിആര്‍ഐയുടെ പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ശരീരത്തില്‍ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കാം

കല്‍ക്കരി ക്ഷാമം; 657 ട്രെയിനുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ