സ്വര്‍ണവില കൂടി; രണ്ടാഴ്ചക്കിടെ ആയിരം രൂപ വര്‍ധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 09:50 AM  |  

Last Updated: 02nd August 2022 09:50 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

റെക്കോര്‍ഡ് തുക, ഒന്നരലക്ഷം കോടി കടന്നു; ഫൈവ് ജി സ്‌പെക്ട്രം ലേലം പൂര്‍ത്തിയായി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ