കണ്ണൂരില്‍ ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ; സൈന്യത്തിന്റെ സഹായം തേടി; ഇന്ന് മഴക്കെടുതിയില്‍ മരിച്ചത് 2 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2022 08:33 AM  |  

Last Updated: 02nd August 2022 08:35 AM  |   A+A-   |  

rain

ടെലിവിഷൻ ദൃശ്യം


കണ്ണൂര്‍: കണ്ണൂരിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ. കണ്ണൂരിൽ നാലിടത്തായാണ് രാത്രിയോടെ ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ള പാച്ചിലൽ കാണാതായവരെ കണ്ടെത്താൻ ഉൾപ്പെടെ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. 

കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയിരിക്കുകയാണ്. വെള്ളറയിലെ മണാലി ചന്ദ്രൻ (55), വെള്ളറയിലെ രാജേഷ് എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്. മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് രണ്ട് മരണം സ്ഥിരീകരിച്ചു. 

ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. 

കണ്ണൂരില്‍ മലവെള്ളപ്പാച്ചിലില്‍ നിരവധി വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. അൻപതിലേറെ കടകളിൽ ഇവിടെ വെള്ളം കയറി. മലയോരത്ത് നിലവിൽ മഴ കുറഞ്ഞിട്ടുണ്ട്. കണ്ണൂർ നെടുമ്പോയിൽ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ

മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ