അവധി പ്രഖ്യാപിക്കാൻ വൈകി; എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 02:20 PM  |  

Last Updated: 04th August 2022 03:09 PM  |   A+A-   |  

renu

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം കലക്ടർ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി. നടപടി ആവശ്യപ്പെട്ട് ബൈജു നോയൽ എന്ന രക്ഷിതാവാണ് പരാതി നൽകിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികൾക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയിൽ പറയുന്നു.

അവധി പ്രഖ്യാപനത്തിൽ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. സാഹചര്യം നോക്കി അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍...'; അവധി പ്രഖ്യാപനം വൈകിയതില്‍ രൂക്ഷവിമര്‍ശനം; സ്‌കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടെന്ന് കലക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ