മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക്; ഇടുക്കിയിലും വെള്ളം ഉയരുന്നു; കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും

പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക്; ഇടുക്കിയിലും വെള്ളം ഉയരുന്നു; കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139  അടിയിലേക്ക്. നിലവിലെ ജലനിരപ്പ് 138.95 അടിയിലെത്തി. ജലനിരപ്പ് താഴാത്തതിനെത്തുടര്‍ന്ന് അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തും. 

സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 


ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. രാവിലെ 10.00 മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം.2, 3, 4 എന്നിവ 80 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 150 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൌണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com