പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് നാളെ അവസാനിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2022 11:16 AM |
Last Updated: 09th August 2022 11:16 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്‌മെന്റ് നാളെ വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും.
അവസാന അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71, 849 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മണക്കാട് സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ച മന്ത്രി, പിന്നീട് പൊതു വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവേശന നടപടികള്‍ വിലയിരുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
രേണു രാജാണ് താരം; 5 ലക്ഷം കവിഞ്ഞ് എറണാകുളം കലക്ടറുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ