പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

ആക്കുളം ബൈപാസില്‍ നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്
അപകടത്തില്‍പ്പെട്ട ജീപ്പ്‌
അപകടത്തില്‍പ്പെട്ട ജീപ്പ്‌

തിരുവനന്തപുരം: ആക്കുളം ബൈപാസില്‍ നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. ട്രാഫിക് പൊലീസിന്റെ ഹൈവേ പട്രോള്‍ വാഹനമായ ചീറ്റ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആക്കുളം ബൈപ്പാസില്‍ ടിഎസ്‌സി ആശുപത്രിക്ക് മുന്നിലാണ് സംഭവം.

കഴക്കൂട്ടം ഭാഗത്ത് നിന്നെത്തിയ  വാഹനം ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാതിരിക്കാന്‍ വെട്ടിത്തിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി റോഡിന് മധ്യഭാഗത്തെ ഡിവൈഡറിന് മുകളിലൂടെ മറുവശത്തേക്ക് മറിയുകയായിരുന്നു. 

ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും തുമ്പ പൊലീസും പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. ക്രെയിന്‍ ഉപയോഗിച്ച് വാഹനം അപകടസ്ഥലത്ത് നിന്ന് മാറ്റി ഗതാഗതതടസം ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com