ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യവിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസ്സാക്കി

സര്‍വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസ്സാക്കി. സര്‍വകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമെന്ന് പ്രമേയം പറയുന്നു. 

സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. സര്‍വകലാശാല പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചത് ഗവര്‍ണര്‍ പിന്‍വലിക്കണം. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമം 10(1) ന്റെ ലംഘനമാണ്.

ഗവര്‍ണറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും സര്‍വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറിനെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ഗവര്‍ണര്‍ രൂപം നല്‍കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിപിഎം പ്രതിനിധിയായ സിന്‍ഡിക്കേറ്റ് അംഗം ബാബുജാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റ് യോഗത്തില്‍ വിസി മൗനം പാലിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com