നെടുമ്പാശേരിയില്‍ 60 കോടിയുടെ ലഹരി മരുന്ന് പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 12:13 PM  |  

Last Updated: 21st August 2022 01:40 PM  |   A+A-   |  

airport

നെടുമ്പാശേരി വിമാനത്താവളം, ഫയല്‍ ചിത്രം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍  യാത്രക്കാരനില്‍ നിന്ന് 30 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. സിംബാബ്‌വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോള്‍ ആണെന്നാണ് കസ്റ്റമസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക 'ത്രിഡി എംആര്‍ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കണ്ണൂര്‍ വിസി ക്രിമിനല്‍; തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു; പ്രവര്‍ത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ