ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 09:45 PM  |  

Last Updated: 22nd August 2022 09:45 PM  |   A+A-   |  

bribe

പ്രതീകാത്മക ചിത്രം

 

കോട്ടയം: ശസ്ത്രക്രിയയ്ക്കുവേണ്ടി കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ. സുജിത്ത് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയയായിരുന്നു.

ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ സുജിത്ത് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.

ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടർ 2000 രൂപ വാങ്ങിയിരുന്നു. തുടർന്നാണ്  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കിയത്. സർജറി കഴിഞ്ഞ് വാർഡിൽ വച്ച് രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി  ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രോ​ഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദേശീയപതാക പിടിച്ച് റോഡില്‍ കിടന്ന് പ്രതിഷേധം, ഉദ്യോഗാര്‍ഥിയെ ലാത്തി കൊണ്ട്‌ തല്ലി; വലിച്ചിഴച്ച് എഡിഎം- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ