കെടി ജലീലിനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമപോദേശം

ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചതോടെ കേസ് നിലനില്‍ക്കില്ലെന്നും ആ കേസിന് പ്രസക്തിയില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്.
കെടി ജലീൽ, ഫയല്‍ ചിത്രം
കെടി ജലീൽ, ഫയല്‍ ചിത്രം

തിരുവനന്തപുരം: കശ്മീരിനെ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെടി ജലിലീനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിയമോപദേശം. എബിബിപി നല്‍കിയ കേസിലാണ് പൊലീസ് നിയമപോദേശം തേടിയിരുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എബിബിപി സംസ്ഥാന ഘടകം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് നിയമപോദേശം തേടിയത്. ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചതോടെ കേസ് നിലനില്‍ക്കില്ലെന്നും ആ കേസിന് പ്രസക്തിയില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്.

ജലീലിനെതിരെ കേസ് എടുത്തു


കെടി ജലീല്‍ എംഎല്‍എയ്ക്കെതിരേ പൊലീസ് കേസെടുത്തു. ആര്‍എസ്എസ്. പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ അഡ്വ. വി.ജിനചന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്.

ഹര്‍ജിക്കാരന്‍ പരാതിയില്‍ ഉന്നയിച്ച രണ്ട് വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ഭരണഘടനയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍.

കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീല്‍ വിവാദകുറിപ്പ് ഫെയ്‌സ്ബുക്കിലിട്ടത്. ഓഗസ്റ്റ് 12-ന് അരുണ്‍ മോഹന്‍ ജലീലിന്റെപേരില്‍ കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com