'വേണ്ടി വന്നാല്‍ വിമോചന സമരം'; കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം; കെ സുധാകരന്‍

ആര്‍ച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്ന് കെ സുധാകരന്‍ 
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍


കണ്ണൂര്‍: വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമോചനസമരത്തിനും തയ്യാറെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. പുനരധിവാസത്തിനുള്ള ബാധ്യത സര്‍ക്കാരിനാണെന്നും സുധാകരന്‍ പറഞ്ഞു. 

എന്തു പറഞ്ഞാലും ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ലെന്നും ആക്രമണത്തിലേക്ക് പോകാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്നും ചൂണ്ടിക്കാട്ടി.
സമൂഹത്തിന് സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാല്‍ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാം. പക്ഷേ തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങാവൂവെന്നും പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാന്‍ ഭരണകൂടവും ഇല്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായിയുടെ മുന്നില്‍ സിപിഎം ദേശീയ നേതൃത്വം വെറും പാവകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com