ശബരിമല മേല്‍ശാന്തി നിയമനം: ഹൈക്കാടതിയില്‍ നാളെ പ്രത്യേക സിറ്റിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 03:13 PM  |  

Last Updated: 02nd December 2022 03:13 PM  |   A+A-   |  

Sabarimala

ശബരിമല , ഫയല്‍ ചിത്രം

 

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിനായി ഹൈക്കോടതി നാളെ പ്രത്യേക സിറ്റിങ് നടത്തും.

മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ ആക്ഷേപം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ നടപടി സ്‌റ്റേ ചെയ്യണം. മേല്‍ശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യപ്പെടുത്തിയ പരസ്യത്തില്‍ മലയാള ബ്രാഹ്മണ വിഭാഗത്തില്‍നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നു വ്യക്തമാക്കിയിരുന്നു.

സമുദായം നോക്കാതെ യോഗ്യരായവരില്‍നിന്ന് മേല്‍ശാന്തിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്ര സേന: എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍, ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാടു തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ