14.5 കോടി കാണാതായി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
കോഴിക്കോട് കോര്‍പ്പറേഷന്‍
കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ എംപി റിജില്‍ തട്ടിയെടുത്ത പണം ചെലവിട്ടത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരി വിപണികളിലുമെന്നാണ് സൂചന. അതേസമയം, പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലിങ്ക് റോഡില പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ ചെറിയ തുകകളായാണ് പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. സീനിയര്‍ മാനേജര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം ഇയാള്‍ ദുരുപയോഗം ചെയ്തതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

കോര്‍പ്പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍നിന്നായി ഏകദേശം 14.5 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. വ്യാപക ക്രമക്കേട് നടത്തി പണം അപഹരിച്ചെന്ന പരാതി വന്നതോടെ നിലവില്‍ എരഞ്ഞിപ്പാലം ശാഖയില്‍ മാനേജറായിരുന്ന റിജിലിനെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com