വിവിധ രാജ്യങ്ങളുടെ പതാകയുമായി മൈതാനത്ത് വാഹനാഭ്യാസം; 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച പതിനൊന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
വാഹനാഭ്യാസത്തിന്റെ വീഡിയോ ദൃശ്യം
വാഹനാഭ്യാസത്തിന്റെ വീഡിയോ ദൃശ്യം

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് കോളജ് മൈതാനത്ത് വിദ്യാര്‍ഥികളുടെ വാഹന അഭ്യാസപ്രകടനത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.  ഫുട്‌ബോള്‍ ആരാധനയുടെ പേരില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു മൈതാനത്ത് അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച പതിനൊന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

വാഹന ഉടമകളില്‍നിന്നായി 66000 രൂപ പിഴയീടാക്കിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ആവശേത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ അഭ്യാസം നടത്തിയിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com