​ഗുരുവായൂർ ഏകാദശി ഇന്നും നാളെയും; പ്രാദേശിക അവധി 

ഗുരുവായൂർ ഏകാദശി ഇന്നും നാളെയും ആഘോഷിക്കും. ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: ​ഗുരുവായൂർ ഏകാദശി ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് ഉദയാസ്തമയപ്പൂജയോടെയാണ് ആഘോഷം. നാളെ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശ്ശീവേലിയും രാത്രിവിളക്കാചാരത്തിന് പ്രാധാന്യം നൽകിയാണ് ഏകാദശി ആചരണം. 

ഏകാദശി പ്രമാണിച്ചു ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

വിഷ്ണുഭ​ഗവാൻ യോ​ഗനിദ്രയിൽ നിന്നുണരുന്ന ദിനം, ശ്രീകൃഷ്ണൻ അർജുനന് ​ഗീതോപദേശം നൽകിയ ദിനം, ​ഗുരുവും വായുവും ചേർന്ന് ​ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ച ദിനം എന്നിങ്ങനെ നീളുന്നു ​ഗുരുവായൂർ ഏകാദശിയുടെ വിശേഷണങ്ങൾ. ഏകാദശിയുടെ രണ്ട് ദിവസവും സമ്പൂർണ നെയ്വിളക്കാണ്. വൃതവിഭവങ്ങളോടെ ഏകാദശിയൂട്ടും ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com