ബന്ധു വീട്ടിൽ എത്തി; പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2022 09:10 PM  |  

Last Updated: 04th December 2022 09:10 PM  |   A+A-   |  

1514100064-1939921796_mungi

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്. 

തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം കരയ്‌ക്കെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ

മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ