ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 03:05 PM  |  

Last Updated: 07th December 2022 03:05 PM  |   A+A-   |  

cliff_house

ക്ലിഫ്ഹൗസ്, ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എസ്‌ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം

ആയുധങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനെതിരാണ് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് എസ്‌ഐ ഹാഷിം റഹ്മാന്റെ കൈയില്‍ നിന്ന് വെടിപൊട്ടിയത്. മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം. 

വെടിയുണ്ടകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമെ തോക്ക് വൃത്തിയാക്കൂ എന്നാണ് ചട്ടം. എന്നാല്‍ അതുണ്ടായില്ലെന്ന് ചൂണ്ടുക്കാണിച്ചാണ് നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി; ഗേറ്റിന് മുന്നില്‍ വനിത പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി; എസ്എഫ്‌ഐ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ